യുവതിയുടെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ , കൊലപാതകമെന്ന് സഹോദരന്‍ ; മഞ്ഞപിത്തം ബാധിച്ചെന്ന് ഭര്‍ത്താവ് , ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീട്ടിനകത്ത് മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍ ആരോപിച്ചു. എന്നാല്‍ ഭാര്യ മഞ്ഞപിത്തം ബാധിച്ച് മരിച്ചതാണെന്നും മുംബൈയിലുള്ള മകന്‍ വരുന്നത് വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു എന്നുമാണ് ഭര്‍ത്താവിന്റെ വാദം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രേവാ ജില്ലയിലാണ് സംഭവം. 40 വയസുള്ള സുമിത്രിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. സുമിത്രിയുടെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ പോലീസ് മൃതദേഹം കണ്ടെത്തിയത്.

സുമിത്രിയെ ഭര്‍ത്താവ് ഭരത് മിശ്ര കൊലപ്പെടുത്തി എന്നതായിരുന്നു സഹോദരന്റെ പരാതി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സുമിത്രി, മഞ്ഞപിത്തം വന്ന് മരിച്ചതാണെന്നാണ് ഭരത് മിശ്ര അവകാശപ്പെടുന്നത്. മുംബൈയിലുള്ള മകന്‍ വീട്ടില്‍ വരുന്നത് വരെ മോര്‍ച്ചറി ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നുവെന്നും ഭരത് മിശ്ര പറയുന്നു. അതേസമയം സഹോദരി മരിച്ച കാര്യം ഭരത് മിശ്ര അറിയിച്ചില്ലെന്നും സുമിത്രിയുടെ സഹോദരന്‍ അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു. സ്ഥിരമായി സഹോദരിയെ മിശ്ര മര്‍ദ്ദിക്കാറുണ്ടെന്നും മര്‍ദ്ദനത്തിനിടെ സുമിത്രി മരിച്ചതാകാമെന്നും അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു.പരാതി സ്വീകരിച്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...