പറ്റ്‌ന: ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം. അഞ്ചു മക്കള്‍ക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണം നടത്തിയത്. 18 വയസില്‍ താഴെ മാത്രം പ്രായമുള്ള നാലു കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഭാര്യയും അവശേഷിക്കുന്ന കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
അലിമര്‍ദ്ദന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹനാഥന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അവധേഷ് ചൗധരി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. മരിച്ച മക്കളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടും. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ചൗധരി ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ‘പെട്ടെന്ന് തനിക്ക് തോന്നി, ചെയ്തു,’ എന്നാണ് ഇതുസംബന്ധിച്ച് ചൗധരിയുടെ പ്രതികരണം.