18 വയസില്‍ താഴെ മാത്രം പ്രായമുള്ള നാലുമക്കളെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു ; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന: ബിഹാറില്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ കോടാലി കൊണ്ട് ഗൃഹനാഥന്റെ ആക്രമണം. അഞ്ചു മക്കള്‍ക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണം നടത്തിയത്. 18 വയസില്‍ താഴെ മാത്രം പ്രായമുള്ള നാലു കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഭാര്യയും അവശേഷിക്കുന്ന കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.

അലിമര്‍ദ്ദന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹനാഥന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അവധേഷ് ചൗധരി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. മരിച്ച മക്കളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടും. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ചൗധരി ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ‘പെട്ടെന്ന് തനിക്ക് തോന്നി, ചെയ്തു,’ എന്നാണ് ഇതുസംബന്ധിച്ച്‌ ചൗധരിയുടെ പ്രതികരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

0
തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ...

അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ...

0
ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം...

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ

0
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം...