Wednesday, April 16, 2025 5:43 am

ഭാര്യയുമായി വഴിക്കിട്ടശേഷം ​എട്ടുമാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ച്‌​ കൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : ഭാര്യയുമായി വഴിക്കിട്ടശേഷം ​ എട്ടുമാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ച്‌​ കൊന്നു. യുപിയിലെ ബിജ്​നോറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞ്​ മരിക്കുന്നതുവരെ തറയിലടിച്ചതായി ഭാര്യ പോലീസിന്​ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .മണ്ഡാവാലി പോലീസ്​ സ്​റ്റേഷന്‍ പരിധിയിലെ രഹത്​പുര്‍ ഖുര്‍ദില്‍ ജൂലൈ 31നാണ്​ സംഭവം നടന്നത്.

ഒന്നര വര്‍ഷം മുന്‍പായിരുന്നു മുഹമ്മദ്​ നസിമിന്‍റെയും മഹ്​താബ്​ ജഹന്‍റെയും വിവാഹം. ഇവര്‍ക്ക്​ എട്ടുമാസം പ്രായമായ മകളുമുണ്ടായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. കുറച്ചുദിവസം മുന്‍പ്​ നസിമുമായുണ്ടായ വഴക്കിനെ തുടര്‍ന്ന്​ മഹ്​താബ്​ സ്വന്തം വീട്ടിലേക്ക്​ മടങ്ങി. ജൂലൈ 31ന്​ രാത്രി നസിം മദ്യപിച്ച്‌​ മഹ്​താബിന്‍റെ വീട്ടിലെത്തി. കുഞ്ഞിനെ വിട്ടുനല്‍കണമെന്നായിരുന്നു നസിം ആവശ്യപ്പെട്ടത്.

മഹ്​താബ്​ ഇതിന്​ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടലായി. ഇതോടെ ബലമായി പിടിച്ചുവാങ്ങിയശേഷം കുട്ടിയെ മരിക്കുന്നതുവരെ തറയില്‍ അടിക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മഹ്​താബിന്‍റെ പരാതിയില്‍ ആഗസ്റ്റ്​ 1 ന് നസിമിനെ പോലീസ് അറസ്റ്റ്​ ചെയ്​തു. ഇയാളെ റിമാന്‍ഡ്​ ചെയ്​തതായും ബിജ്​നോര്‍ പോലീസ്​ സൂപ്രണ്ട്​ ധരംവീര്‍ സിങ്​ അറിയിച്ചു .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു

0
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ...

യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി : ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു

0
മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു....

പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ചു

0
തൃശൂർ : ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ...