സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിലാണ് സംഭവം. അസം സ്വദേശിയായ അഹദുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ജാര്‍ ഹുസൈനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. രാത്രി 10.15 ഓടെ കീഴ്‌ശേരിയിലെ സ്‌കൂളിന് സമീപം വെച്ചായിരുന്നു സംഭവം. ദീര്‍ഘകാലമായി കൊണ്ടോട്ടി, കീഴ്‌ശ്ശേരി മേഖലയില്‍ താമസിക്കുന്നവരാണ് അസം സ്വദേശികളായ അഹദുല്‍ ഇസ്ലാമും ഗുല്‍ജാര്‍ ഹുസൈനും. ഇരുവരും തമ്മില്‍ ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പണത്തെ ചൊല്ലി അഹദുല്‍ ഗുല്‍ജാറിനെ മര്‍ദ്ദിച്ചു. ഈ ദേഷ്യത്തില്‍ നടന്നു പോവുകയായിരുന്ന അഹദുല്‍ ഇസ്ലാമിനെ തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് പ്രതി ഗുല്‍ജാര്‍ ഇടിച്ചു വിഴുത്തുകയായിരുന്നു. പിന്നീട് ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കി. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പുലര്‍ച്ചയോടെ കൊണ്ടോട്ടി പോലീസ് അരീക്കോട് വാവൂരില്‍ നിന്ന് പിടികൂടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...

അടൂര്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു

0
അടൂര്‍ : അടൂര്‍ എം.സി റോഡില്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ തമ്മില്‍...