ജയ്പൂര്‍: അമ്മയെയും സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ 25 കാരന്‍ അറസ്റ്റില്‍. അജ്മീര്‍ ജില്ലയിലാണ് സംഭവം. അമര്‍ചന്ദ് ജംഗിദ് എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന്റെ ആക്രമണത്തില്‍ അച്ഛനും സഹോദരനുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഭിനായ് നഗരത്തില്‍ താമസിക്കുന്ന കുടുംബത്തിലാണ് സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം കുടുംബാംഗങ്ങളെ യുവാവ് ചിട്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അമര്‍ചന്ദിന്റെ അമ്മ കമലാ ദേവി (60), സഹോദരന്‍ ശിവരാജ് (22) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.