മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്

For full experience, Download our mobile application:
Get it on Google Play

ഹാപുർ : മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്‌ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പോലീസ് വിശദമാക്കുന്നത്. മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്‌ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങൾ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...