ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം

For full experience, Download our mobile application:
Get it on Google Play

ഗ്രേറ്റർ നോയിഡ : ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവ് ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ചാണകം. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ വെബ്സൈറ്റ് വഴി 1,999 രൂപ വിലയുള്ള ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ കൈയിൽകിട്ടിയ പാഴ്‌സലിൽ ചാണകവും. ഗ്രേറ്റർ നോയിഡയിലെ ദൻകൗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഓൺലൈൻ തട്ടിപ്പിനിരയായതായി പരാതി. ദൻകൗർ സ്വദേശിയായ ആകാശ് നഗറാണ് പരാതിക്കാരൻ. ഉപകരണത്തിനുള്ള മുഴുവൻ തുകയും ഓൺലൈനായി അടയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊറിയർ വഴി പാഴ്‌സൽ വീട്ടിലെത്തി. പാഴ്‌സൽ തുറന്നപ്പോഴാണ് ആകാശ് ഞെട്ടിയത്. ഓർഡർ ചെയ്ത ആൻഡ്രോയിഡ് ഉപകരണത്തിന് പകരം പാഴ്‌സലിനുള്ളിൽ നിറച്ചിരുന്നത് ചാണകമായിരുന്നു.

താൻ ഓൺലൈൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ആകാശ് ഉടൻ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഓർഡർ ചെയ്ത വെബ്‌സൈറ്റിന്റെ വിശ്വാസ്യത, പണമിടപാടിന്റെ വിശദാംശങ്ങൾ, കൊറിയർ വിതരണ ശൃംഖല എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473...

0
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്...

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...

മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

0
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ...