നീതിപീഠം ഉണരുന്നു ; അഞ്ച് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീ​ഗ‍ഡ് : അ‍ഞ്ച് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിമൂന്നുകാരനായ പ്രതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഹരിയാനയിൽ 2018 ജൂണിലാണ് വിധിക്ക് ആസ്പദമായ സംഭവം നടന്നത്. ഡൽഹിയിൽ നിന്നും 79 കിലോമീറ്റർ അകലെ പൽവാൽ ജില്ല സ്വദേശിയാണ് പെൺകുട്ടി. ഭോലു എന്ന് വിളിക്കുന്ന വീരേന്ദർ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തതിന് ശേഷം കുത്തിക്കൊലപ്പെടുത്തിയത്. ഇയാളുടെ ജോലിക്കാരന്റെ മകളാണ് കൊലപാതകത്തിന് ഇരയായ പെൺകുട്ടി.

കുട്ടിയുടെ പിതാവുമായി നടന്ന തർക്കത്തിനൊടുവിലാണ് വീരേന്ദർ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തത്. കുട്ടിയുടെ പിതാവിനോടുള്ള ദേഷ്യം വർദ്ധിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലാത്സം​ഗത്തിന് ശേഷം വയറ്റിൽ കുത്തി കൊലപ്പെടുത്തി. മൃതദേഹം ​ഗോതമ്പ് പൊടി ശേഖരിക്കുന്ന പാത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു. കൊലപാതകത്തിന് സഹായം നൽകിയതിന്റെ പേരിൽ വീരേന്ദറിന്റെ അമ്മയ്ക്ക് കോടതി ഏഴുവർഷം തടവും 5000 രൂപ പിഴയും വിധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...