ഇടുക്കി : ശാന്തൻ പാറയിൽ എയർ ഗൺ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ബിഎല്‍ റാവ് സ്വദേശി ബിജു വര്‍ഗീസാണ് വെടിയുതിര്‍ത്തത്. ഇടുക്കി ശാന്തന്‍പാറയില്‍വെച്ചാണ് മൈക്കിള്‍ രാജിന് വെടിയേറ്റത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജു വര്‍ഗീസിനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വാക്കുതര്‍ക്കം ; ഇടുക്കിയില്‍ യുവാവിന് വെടിയേറ്റു – ഒരാള്‍ പിടിയില്‍
RECENT NEWS
Advertisment