ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ചെറുതോണിക്ക് സമീപം മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയിലാണ് ഭര്‍ത്താവ് ഭാര്യയെ കുത്തിയത്. മണിയറന്‍കുടി സ്വദേശിനി കുളൂര്‍ക്കുഴിയില്‍ നിഭ (29) ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. രാജാക്കാടുള്ള സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നതിനായി മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിക്ക് ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവതിയെ നെഞ്ചിനും പുറത്തുമായി നാല് കുത്തേറ്റിട്ടുണ്ട്. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.