അടിമാലി : ചോര്‍ച്ച മാറ്റുന്നതിനിടെ വീടിനു മുകളില്‍ നിന്ന് വീണ് മുന്‍ പഞ്ചായത്ത് മെമ്പര്‍ മരിച്ചു. ഇടുക്കി പൊന്മുടി നാടുകാണിപ്പാറ വെള്ളരിങ്ങാട്ട് സി.കെ. തോമസ് (61) ആണ് മരിച്ചത്. മഴയെത്തുടര്‍ന്ന് ഉണ്ടായ ചോര്‍ച്ച മാറ്റുന്നതിനായി വീടിനു മുകളില്‍ കയറിയതായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സി.പി.എം കൊന്നത്തടി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി, ഏരിയാ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊന്നത്തടി ഗ്രാമ പഞ്ചായത്തിന്റെ മുന്‍ മെമ്പറായിരുന്നു. ഭാര്യ – ആലീസ്. മക്കള്‍: അമ്പിളി, ജിന്‍സ്, റ്റിന്‍റു. മരുമക്കള്‍ – ജോണ്‍സണ്‍, ശ്രുതി, റ്റിനു.