ഐലന്റ് എക്സ്‌ പ്രസ്സില്‍ 62 ഫുള്ളുമായി രണ്ടു യുവതികള്‍ പിടിയില്‍ ; വില്‍പ്പന ഒരു കുപ്പിക്ക്‌ 3000 രൂപ

For full experience, Download our mobile application:
Get it on Google Play

കായംകുളം : ലോക്ഡൗണ്‍ കാല വില്‍പ്പന ലക്ഷ്യമാക്കി തീവണ്ടിയില്‍ മദ്യം കടത്തിയ രണ്ട് യുവതികള്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി പിടിയിലായത്.

ബംഗളരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ്  എക്സ്‌ പ്രസ്സിലായിരുന്നു ഇവരുടെ യാത്ര. സംശയത്തെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 750 മില്ലി ലിറ്ററിന്റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്. കുറഞ്ഞ വിലയില്‍ കര്‍ണാടകയില്‍ നിന്നും വാങ്ങുന്ന മദ്യം കുപ്പിക്ക് 2,500 രൂപ മുതല്‍ 3,000 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്.

സ്ത്രീകളെ ഉപയോഗിച്ച്‌ മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ അരുണ്‍ നാരായണ്‍, എ.എസ്.ഐ ദിലീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ശാലിനി കേശവന്‍, മുരളീധരന്‍പിള്ള, സീന്‍കുമാര്‍, സിവില്‍ പോലീസ് ഒാഫീസര്‍മാരായ ജോബി, ജോര്‍ജ്, ബിലു എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...