കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊന്ന കാമുകനെതിരെ കൊലക്കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് കാമുകിയെ തീകൊളുത്തി കൊന്ന കാമുകനെതിരെ കൊലക്കുറ്റം. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ കൊല്ലം അഞ്ചലില്‍ കാമുകിയെ മണ്ണൈണ്ണ ഒഴിച്ച്‌ തീകൊളുത്തിയ കാമുകനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.

ഇയാളെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. 40 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കാമുകന്‍ ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ല. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലാണ് കാമുകിയായ ആതിരയെ കാമുകന്‍ ഷാനവാസ് മണ്ണൈണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആതിര കഴിഞ്ഞ ദിവസം മരിച്ചു. ആതിരയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷാനവാസിനെതിരെ കൊലപാതകത്തിന് കേസെടുത്തു. എസ്.സി.എസ്.ടി വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഞ്ചല്‍ സി.ഐ ആശുപത്രിയിലെത്തി ഇയാളെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അന്ന് മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡോക്ടര്‍മാരുടെ സമ്മതപ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ ഷാനവാസിന്റെ മൊഴിയെടുക്കാനാണ് പോലീസ് നീക്കം. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആതിരയ്ക്കും ഷാനവാസിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആതിര നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഷാനവാസിനും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...

വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ്; രാജ്‌കോട്ടിൽ ഇറക്കിയത് ഇൻഡിഗോ വിമാനം

0
മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി...

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...