എറണാകുളം ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും തിങ്കളാഴ്ച പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കും : കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും തിങ്കളാഴ്ച പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിനെ ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുമ്പോള്‍ കടയടച്ചു കൊണ്ടുള്ള പ്രതിഷേധസമരം നടത്തുന്നതിനോട് സംഘടന യോജിക്കുന്നില്ല. പല ഭാഗത്തും ഹോട്ടലുകളാണ് സമൂഹ അടുക്കളയായി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലും വീടുകളിലും ചികില്‍സയിലുള്ള കൊവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകരും ഭക്ഷണത്തിനായി ആശ്രയിക്കുന്നതും ഹോട്ടലുകളെയാണ്.

കൊവിഡുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ ഇറക്കുന്ന പല ഉത്തരവുകളിലും വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധ സമരം നടത്തേണ്ട സമയം ഇതല്ല എന്നാണ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആയതിനാല്‍ തിങ്കളാഴ്ച പതിവുപോലെ എറണാകുളം ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും പാര്‍സല്‍ സേവനവും ഹോം ഡെലിവറിയും ഉണ്ടായിരിക്കുന്നതാണെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസും ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...