​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി പ്രവീൺ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ലെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല. ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണം. പരാതികളില്‍ മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവുമെന്നും പ്രവീണ്‍ പറഞ്ഞു.

കൂടെ നിന്ന് യൗവനം കളഞ്ഞ് പണിയെടുത്ത ചെറുപ്പക്കാരെ അധികാരവും നിയമനങ്ങളും വരുമ്പോള്‍ കാണാതെ പോകാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് സാധിക്കില്ല. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ചെയ്തുകൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ചോദിക്കാന്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞദിവസം ഉണ്ടായ യൂത്ത് കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രവീണിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് ആലപ്പുഴ ജില്ലയിലെ പല ബ്ലോക്കുകളിലും ബ്ലോക്ക് പ്രസിഡന്റുമാര്‍ അടക്കമുള്ള നേതൃത്വത്തോട് അഭിപ്രായം പറയുമ്പോള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും സംഘടനക്ക് വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയം വച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കളോട് പാര്‍ട്ടി ഫോറം വഴി അഭിപ്രായവും പരാതിയും പറഞ്ഞിട്ടുണ്ട്. മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവും. കൂടെ നിന്ന് യൗവനം കളഞ്ഞ് പണിയെടുത്ത ചെറുപ്പക്കാരെ അധികാരവും നിയമനങ്ങളും വരുമ്പോള്‍ കാണാതെ പോകാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ സാധിക്കില്ല. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ചെയ്തു കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ചോദിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര...

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....