അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടതാണ് നാട്ടുകരിൽ ഭീതി നിറച്ചിരിക്കുന്നത്. വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. പുലിയെ തുറന്നു വിട്ട ശേഷം തിരികെ വരികയായിരുന്ന വനപാലകരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയുംചെയ്തു. റാന്നി വനത്തിൽ പുലിയെ തുറന്നുവിടാനായിരുന്നു തീരുമാനിച്ചതെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും കാരണം ശ്രമം ഉപേക്ഷിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വനപാലക സംഘം പുലിയെ രഹസ്യമായി അച്ചൻകോവിൽ ഉൾവനത്തിലെത്തിച്ച് തുറന്നു വിടുകയായിരുന്നു.

തൊട്ടടുത്ത ദിവസം ഉച്ചയോടെ പുലിക്കൂടുമായി വനപാലകരുടെ വാഹനങ്ങൾ തിരികെ വരുന്നതു കണ്ടതോടെയാണു പുലിയെ വനത്തിൽ തുറന്നു വിട്ടതായ് നാട്ടുകാർ മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഇനി ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്നും ഡിഎഫ്ഒ തലത്തിൽ അടുത്ത ദിവസം സർവകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. ഇതോടെയാണു നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...