ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന നായകൻ മെസ്സി

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.

ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര...

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....