മാവേലിക്കര: മാവേലിക്കരയില്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം കുമാറാണ് മരിച്ചത്. 44 വയസായിരുന്നു ശ്യാമിന്. പോലീസും ഫയര്‍ഫോഴ്‌സും എത്തി അനുനയ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. കുടുംബ പ്രശ്‌നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമനസേന എത്തി ടവറില്‍ നിന്നും താഴെ എത്തിച്ച് ശ്യാമിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നോക്കി നില്‍ക്കെയാണ് യുവാവ് തൂങ്ങിമരിച്ചത്.
മാവേലിക്കരയില്‍ ടവറിന് മുകളില്‍ കയറി യുവാവ് തൂങ്ങി മരിച്ചു
RECENT NEWS
Advertisment