പത്തനംതിട്ടയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 517 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 5
2. പന്തളം 28
3. പത്തനംതിട്ട 21
4. തിരുവല്ല 13
5. ആനിക്കാട് 7
6. ആറന്മുള 48
7. അരുവാപുലം 3
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 30
10. ചെറുകോല്‍ 5
11. ചിറ്റാര്‍ 4
12. ഏറത്ത് 6
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 27
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 42
17. എഴുമറ്റൂര്‍ 3
18. കടമ്പനാട് 13
19. കടപ്ര 7
20. കലഞ്ഞൂര്‍ 5
21. കവിയൂര്‍ 6
22. കൊടുമണ്‍ 5
23. കോയിപ്രം 12
24. കോന്നി 5
25. കൊറ്റനാട് 1
26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 8
28. കുന്നന്താനം 10
29. കുറ്റൂര്‍ 18
30. മലയാലപ്പുഴ 10
31. മല്ലപ്പളളി 14
32. മല്ലപ്പുഴശേരി 2
33. മെഴുവേലി 2
34. നാറാണംമൂഴി 7
35. നാരങ്ങാനം 7
36. നെടുമ്പ്രം 4
37. നിരണം 3
38. പള്ളിക്കല്‍ 8
39. പന്തളം-തെക്കേക്കര 1
40. പെരിങ്ങര 9
41. പ്രമാടം 3
42. പുറമറ്റം 4
43. റാന്നി 5
44. റാന്നി-പഴവങ്ങാടി 1
45. റാന്നി-അങ്ങാടി 37
46. റാന്നി-പെരുനാട് 7
47. സീതത്തോട് 1
48. തണ്ണിത്തോട് 1
49. തോട്ടപ്പുഴശേരി 12
50. തുമ്പമണ്‍ 3
51. വടശേരിക്കര 18
52. വളളിക്കോട് 5
53. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 115142 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 107718 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) തെളളിയൂര്‍ സ്വദേശി (66) 23.06.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) കുന്നന്താനം സ്വദേശി (86) 23.06.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 02.05.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (47) 19.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 02.06.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (37) 23.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) 04.06.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (61) 21.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) 29.05.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (70) 23.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) 04.06.2021ന് രോഗബാധ സ്ഥിരീകരിച്ച ഓമല്ലൂര്‍ സ്വദേശി (42) 20.06.2021ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) 05.06.2021ന് രോഗബാധ സ്ഥിരീകരിച്ച വളളിക്കോട് സ്വദേശി (67) 19.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) 08.06.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശി (69) 20.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
10) 08.06.2021ന് രോഗബാധ സ്ഥിരീകരിച്ച ഓമല്ലൂര്‍ സ്വദേശി (70) 18.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 386 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 109722 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4764 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4575 പേര്‍ ജില്ലയിലും 189 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10799 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1258 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3243 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15300 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 296616, 1432, 298048.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 277777, 1582, 279359.
3) റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49364, 26, 49390.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8404, 10, 8414.
6) സി.ബി.നാറ്റ് പരിശോധന 855, 0, 855.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 633501, 3050, 636551.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 463683, 2130, 465813.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1097184, 5180, 1102364.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5180 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2978 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.34 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.45 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.9 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 116 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 106 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 847 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...