ബസിടിച്ച് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : തിരുവങ്ങൂരിൽ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. അപകടത്തില്‍ ഒരാൾക്ക് പരുക്ക്. കോഴിക്കോട് കുണ്ടൂപറമ്പ് കക്കാട്ട് വയൽ അരവിന്ദൻ്റെ മകൻ അജീഷ് (36) ആണ് തൽക്ഷണം മരിച്ചത്. കൂടെയുണ്ടായിരുന്ന യാത്രകാരനെ തിരുവങ്ങൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവങ്ങൂർ ടൗണിനു തെക്ക് ഭാഗത്തായിരുന്നു അപകടം.

കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് വരുകയായിരുന്ന KL 58 R 34 24 നമ്പർ സ്വകാര്യ ബസ്സ് അതെ ഭാഗത്തേക്ക് വരുകയായിരുന്ന KL 85 2765 ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ചു വീണ യുവാവ് ബസ്സിനടിയിൽപ്പെടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. റോഡിൽ ചിതറി തെറിച്ച രക്തവും മാംസ കഷ്ണങ്ങളും അഗ്നി രക്ഷാ സേന വെള്ളം ചീറ്റി കഴുകി. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസും സ്ഥലത്തെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്ത് വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ ഗുരുതരാവസ്ഥയില്‍

0
കോഴിക്കോട്: ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാരമായി...

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം ; 15 തൊഴിലാളികൾ കൊല്ലപ്പെട്ടു

0
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ...

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല ;...

0
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ്...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...