പത്തുവയസ്സുകാരനു നേരേ ലൈംഗികാതിക്രമം കാട്ടിയയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ പത്തുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം കാട്ടിയയാൾ പിടിയിൽ. കല്ലൂപ്പാറ ചെങ്ങരൂർ പാട്ടത്തിൽ വീട്ടിൽ സുധീഷ് കുമാറാണ് (42) കീഴ്‌വായ്പൂർ പോലീസിന്‍റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാൾ ലൈംഗികമായി അതിക്രമംകാട്ടിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ ചെങ്ങരൂരുള്ള വീട്ടിൽനിന്ന് സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിനൊപ്പം, എസ് ഐ സുരേന്ദ്രൻ കെ, എ എസ് ഐ അജു, സി പി ഒമാരായ ജെയ്‌സൺ, ജെസ്‌ന, ശരണ്യ, രതീഷ്, അൻസീം, ശശികാന്ത്, സജിൽ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...