വിദേശത്തേയ്ക്ക് പോയ പയ്യോളി സ്വദേശിക്ക് കൊവിഡ് ; പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പയ്യോളിയിൽ നിന്ന് വിദേശത്തേയ്ക്ക് പോയ വ്യക്തിക്ക് ബഹ്റൈനിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്‌റൈനിൽ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അതിനാൽ പയ്യോളിയിൽ ജാഗ്രത കടുപ്പിക്കാൻ നഗരസഭാ ഓഫീസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.

വിദേശത്തേയ്ക്ക് പോകുന്നതിന് മുൻപ് നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഇയാൾ ടിക്കറ്റ് എടുത്ത ട്രാവല്‍സും ഇയാൾ സന്ദർശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടൻ തയ്യാറാക്കും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പയ്യോളി നഗരസഭ ഓഫീസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. പയ്യോളി ടൗണില്‍ നിയന്ത്രണം ശക്തമാക്കും. ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...