തിരുവല്ല : മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ കണക്ക് അവതരണവും അവലോകനയോഗവും യൂണിയൻ ഹാളിൽ നടന്നു. എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനംചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സന്തോഷ് കണക്ക് അവതരിപ്പിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ സന്തോഷ് തങ്കപ്പൻ അധ്യക്ഷതവഹിച്ചു. നീക്കിയിരിപ്പുതുക നിർധന കുടുംബങ്ങൾക്ക് ഭവനനിർമാണം, ചികിത്സാസഹായം, വിദ്യാഭ്യാസസഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുവാൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
സ്വാഗതസംഘം കൺവീനർ അഡ്വ. അനീഷ് വി.എസ്. സ്വാഗതവും ജോയിന്റ് കൺവീനർ എസ്. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. യൂണിയൻ പോഷകസംഘടന ഭാരവാഹികളായ സുമ സജികുമാർ, മണിയമ്മ സോമൻ, പദ്‌മജ സാബു, അനീഷ് ആനന്ദ്, ശരത് ശശി, ബിബിൻ ബിനു, മേഖലാ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു