മാനന്തവാടി : വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്ഥാനാർത്ഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു തോൽപ്പിച്ചത്. നേരത്തെ സർവേകളിലും കേളുവിന് വിജയം പ്രവചിച്ചിരുന്നു. മാനന്തവാടിയിൽ ഇത്ര വലിയ ഭൂരിപക്ഷത്തിൽ ഉള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒആർ കേളു പ്രതികരിച്ചു. അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. യുഡിഎഫ് സ്വാധീനമുള്ള പഞ്ചായത്തുകളിലും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചുവെന്നും കേളു പറഞ്ഞു.
മാനന്തവാടി നിലനിർത്തി എൽഡിഎഫ് : ഒ.ആർ കേളുവിന് വിജയത്തുടർച്ച
RECENT NEWS
Advertisment