Sunday, July 6, 2025 5:21 pm

മണര്‍കാട് പള്ളി സ്വതന്ത്ര ട്രസ്റ്റ് ; പള്ളിത്തര്‍ക്കം മറ്റൊരു തലത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളി അല്ലെന്നും സ്വതന്ത്ര ട്രസ്റ്റ് ആണെന്നും കോട്ടയം അഡീഷനല്‍ മുന്‍സിഫ് കോടതിവിധി വന്നതായുള്ള വാദങ്ങള്‍ തെറ്റോ? ഇതും പുതിയ പള്ളി തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ അതിശക്തമായ നടപടികള്‍ക്ക് മുതിരുമെന്നാണ് സൂചന.

മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളി അല്ലെന്നും സ്വതന്ത്ര ട്രസ്റ്റ് ആണെന്നും കോടതി വധിച്ചതായി യാക്കോബായക്കാരാണ് പറയുന്നത്. പള്ളി ഭരിക്കപ്പെടേണ്ടതു പള്ളിയുടെ സ്വന്തം ഭരണഘടന പ്രകാരമാണെന്നും 1934ലെ സഭാ ഭരണഘടന ബാധകമല്ലെന്നും അതിനാല്‍ 2017ലെ വിധി മണര്‍കാട് പള്ളിയെ ബാധിക്കുന്നതല്ല എന്നുമുള്ള പള്ളിയുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചതായും സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ മാത്യു ജേക്കബ്, ഷാജി മാത്യു, മെല്‍വിന്‍ ടി.കുരുവിള, സെക്രട്ടറി തോമസ് രാജന്‍ എന്നിവര്‍ പറഞ്ഞു.

എന്നാല്‍ മണര്‍കാട് സെന്റ് മേരീസ് പള്ളിയെപ്പറ്റി കോട്ടയം അഡീഷനല്‍ മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ചു തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണു പുറത്തുവരുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു. പള്ളിയെ സംബന്ധിച്ചു 2020 സെപ്റ്റംബര്‍ 18 ന് കോട്ടയം സബ് കോടതിയില്‍ നിന്ന് വിധി തീര്‍പ്പ് ഉണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ പറയുന്നു.

ഈ വിധി നിലനില്‍ക്കുന്നതിനാല്‍ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോള്‍ ഒരു പുതിയ കേസിന്റെ ആവശ്യമില്ല എന്നു മുന്‍സിഫ് കോടതി നിര്‍ദേശിച്ചിരിക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ഉത്തരവ് നേരത്തെ പുറത്തു വന്നിരുന്നു. ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതിയുടെ മുന്‍ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് പള്ളി. ആ പള്ളിക്ക് കീഴില്‍ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കൂടിയായ മണര്‍കാട് പള്ളിയില്‍ നാനാജാതി മതസ്ഥായ വിശ്വാസികള്‍ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയം അഡീഷനല്‍ മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധിയില്‍ യാക്കോബായക്കാര്‍ പ്രതീക്ഷ കാണുന്നത്.

മാര്‍ത്തോമ്മ സഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണര്‍കാട് പള്ളി. എന്നാല്‍ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓര്‍ത്തഡോക്സുകാര്‍ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധര്‍മവുമല്ലെന്നും യാക്കോബായക്കാര്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനുമോദന യോഗവും പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു

0
റാന്നി : വൈക്കം 1557ആം നമ്പർ സന്മാർഗ്ഗദായിനി എൻ എസ് എസ്...

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....