മാനസയുടെ തലയോട്ടി തുളച്ച് വെടിയുണ്ട പുറത്തുപോയി ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം കൂടുതല്‍ വിവരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും രാഖിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹില്‍ വെടിവെച്ചത്.

തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

രക്തത്തില്‍ കുളിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.

മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ രാഖില്‍ ആദ്യഘട്ടത്തില്‍ തോക്ക് പുറത്തെടുത്തിരുന്നില്ല. കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു മാനസ രാഹിലെത്തുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിര്‍ത്തി അയാളോട് സംസാരിക്കാന്‍ തയ്യാറായി. പെട്ടെന്ന് മുറി അടച്ചു പൂട്ടിയ രാഖില്‍ തോക്ക് കൈയ്യിലെടുത്തു.

പിന്നെ തുടരെ തുടരെ വെടിയൊച്ചയാണ് പുറത്തേക്കു വരുന്നത്. ഇതോടെ അയല്‍വാസികള്‍ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. രാഖില്‍ കണ്ണൂരില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് കോതമംഗലത്ത് എത്തിയതെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...