കൊവിഡിൽ കുടുങ്ങി മാഞ്ചസ്റ്റർ ടെസ്റ്റ് ; മത്സരം മാറ്റിയെന്ന് ഡികെയുടെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

മാഞ്ചസ്റ്റര്‍ : കൊവിഡ് ആശങ്കയെ തുടർന്ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് തുടങ്ങാൻ സാധ്യതയില്ല എന്ന് സ്ഥിരീകരിക്കാത്ത വിവരം. ഇം​ഗ്ലണ്ടിൽ കമന്റേറ്ററായുള്ള ദിനേശ് കാർത്തിക്കാണ് മത്സരം മാറ്റിവച്ചതായി ട്വീറ്റ് ചെയ്തത്. രണ്ട് ദിവസം വൈകി മത്സരം തുടങ്ങാനാണ് ആലോചന. എന്നാൽ ഇക്കാര്യം ഇം​ഗ്ലീഷ് ബോർഡോ ബിസിസിഐയോ ഔദ്യോ​​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മുഖ്യ പരിശീലകൻ രവി ശാസ്ത്രി അടക്കം ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. മാ‌ഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് കളി തുടങ്ങേണ്ടത്. ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനാൽ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മാഞ്ചസ്റ്ററിൽ തോൽവി ഒഴിവാക്കിയാൽ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാവാൻ വിരാട് കോലിക്ക് കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...