കോന്നി : കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള സ്വർണ്ണ മലക്കൊടിയ്ക്കും മല വില്ലിനും 41 തൃപ്പടിയ്ക്കും ഊട്ട് പൂജ നൽകി മണ്ഡലകാലത്തിന് മല വിളിച്ചു ചൊല്ലി പരിസമാപ്പ്തി കുറിച്ചു. ഇനി മകരവിളക്ക് വരെ കല്ലേലികാവിൽ മണ്ഡല മകരവിളക്ക് ചിറപ്പ് നടക്കും. കാർഷിക വിളകൾ ചുട്ടു നേദിച്ചു ശബരിമലയുടെ 18 മലകളെയും ഉണർത്തിച്ച് മകര വിളക്ക് വരവ് അറിയിച്ചു. മലകളുടെ ഉടയവനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രതിപുരുക്ഷമാരായ ഊരാളിമാർ പറക്കും പക്ഷികൾക്കും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗവർഗ്ഗത്തിനും ഊട്ട് നൽകി. സ്വർണ്ണ മലക്കൊടിയുടെ നിലവറ തുറന്ന് ഭക്തർക്ക് ദർശനം നൽകി ആരതി ഉഴിഞ്ഞ് മല കാണിച്ചു. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1