മണ്ഡല മകരവിളക്ക് ; കാട്ടാനകളെ തുരത്താൻ 48 അംഗ സ്‌ക്വാഡ് രൂപവത്കരിക്കും

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് കാനനപാതകളിലും മറ്റിടങ്ങളിലും എത്തുന്ന കാട്ടാനകളെ തുരത്താൻ 48 അംഗ സ്‌ക്വാഡ് രൂപവത്കരിക്കും. ഇവർ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തയ്യാറായി നിൽക്കും. കൂടാതെ അഞ്ചംഗ സ്നേക്ക് റെസ്‌ക്യൂ ടീമും ഇവിടങ്ങളിലുണ്ടാകും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ പമ്പയിൽ നടന്ന തീർഥാടന അവലോകന യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പുല്ലുമേട്, പ്ലാപ്പള്ളി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ.ആർ.ടി. ടീമുകളും ഉണ്ടാകും.

തീർഥാടകർക്ക് സേവനം നൽകുന്നതിനായി 1500-ൽപരം അംഗങ്ങളെ ഉൾപ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്തുനിന്നും പമ്പയിൽനിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് മാറ്റി. തീർഥാടനപാതകളിൽ അപകടകരമായി നിന്നിരുന്ന മരങ്ങളും മുറിച്ചുമാറ്റി. ആരോഗ്യവകുപ്പുമായി ചേർന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരൽമേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളിൽ വൈദ്യസഹായകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വനം വകുപ്പിന്റെ സംസ്ഥാനതല കോഡിനേറ്ററായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ കോട്ടയത്തിനെ നിയമിച്ചു. വനം വകുപ്പ് ശബരിമല തീർഥാടകർക്കായി തയ്യാറാക്കിയ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാവുന്ന ‘അയ്യൻ’ മൊബൈൽ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...