മണ്ഡലകാല ശബരിമല തീർത്ഥാടനം – തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും: അഡ്വ. ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മണ്ഡലകാല ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. തീർത്ഥാടന കാലത്തിനു മുന്നോടിയായി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി ചുമതലയേറ്റകാലം മുതൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രം എന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇത്തവണയും ഒരുക്കാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഇടത്താവളത്തിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേകം തൊഴിലാളികൾ, നഗരസഭ പരിധിയിലെ തീർത്ഥാടന പാതയിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി നഗരസഭയിലെ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർമാർക്ക് പൂർണ്ണസമയ ചുമതല നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റ ചട്ടവും നിലവിൽ വന്നാലും തീർത്ഥാടന സൗകര്യങ്ങളെ ബാധിക്കാതിരിക്കുന്നതിന് നഗരസഭ സെക്രട്ടറി, എൻജിനീയർ, ക്ലീൻ സിറ്റി മാനേജർ റവന്യൂ ഓഫീസർ എന്നിവർ അടങ്ങുന്ന കമ്മിറ്റിക്ക് മേൽനോട്ട ചുമതലയും യോഗത്തിൽ നൽകി.

തീർത്ഥാടകർക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് ഇൻഫർമേഷൻ സെൻ്റർ, ജീവനക്കാർക്കും തീർത്ഥാടകർക്കും ഉപയോഗിക്കാവുന്ന തരത്തിൽ സൗജന്യ വൈഫൈ, പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ, വിപുലമായ ഭക്ഷണശാല, ആയുർവേദ പരിചരണസൗകര്യങ്ങൾ എന്നിവയാണ്കഴിഞ്ഞവർഷം അധികമായി ഏർപ്പെടുത്തിയത്. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോർമിറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ, പോലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ – അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര എന്നിവ മുൻ വർഷങ്ങളിൽ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തിൽ ഒരുക്കിയിരുന്നു. കൂടുതൽ തീർത്ഥാടകരെ ഒരേസമയം ഉൾക്കൊള്ളാവുന്ന തരത്തിൽ ഭക്ഷണശാല വിപുലീകരണം, ആയുർവേദ പരിചരണത്തിനായി പ്രത്യേക സൗകര്യം, ജൈവ – അജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയിരുന്നു.

നഗരസഭാ കോൺഫറൻസ് ഹാളിൽ ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, കൗൺസിലർമാരായ സി.കെ അർജ്ജുനൻ, റോഷൻ നായർ, നഗരസഭാ സെക്രട്ടറി മുംതാസ് എ.എം, എഞ്ചിനീയർ സരിത എസ്, ജലവിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...