റാന്നി : കഴിഞ്ഞ ദിവസം മന്ദമരുതിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചേത്തയ്ക്കല്‍ പാറേക്കടവ് കോയിപ്പുറത്ത് കെ.എം മാത്യു (കുഞ്ഞുമോന്‍-71) ആണ് മരിച്ചത്. മന്ദമരുതി ജംങ്ഷനില്‍ വെച്ച് മാത്യു സഞ്ചരിച്ചിരുന്ന മുച്ചക്ര സ്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന മാത്യു ഇന്ന് മൂന്നു മണിയോടെയാണ് മരിച്ചത്. സംസ്ക്കാരം പിന്നീട്. ഭാര്യ – സാറാമ്മ. മക്കള്‍ ജോജി കെ.മാത്യു, മിനിമാത്യു, ജിനി മാത്യു. മരുമക്കള്‍ – ഷീജ, എബി, ബോബി.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
RECENT NEWS
Advertisment