Saturday, May 18, 2024 1:38 pm

മനോഹരമായ കാഴ്ചയൊരുക്കി ബാംഗ്ലൂരിലെ മന്ദാരഗിഹി ഹിൽ

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ ഒരു യാത്ര പോകാൻ പ്ലാൻ ഇട്ടാലും എവിടേക്ക് പോകണം എന്നായിരിക്കും ഏറ്റവും കുഴപ്പിക്കുന്ന കാര്യം. വാരാന്ത്യ യാത്രകൾക്കും ഒരു ചെറിയ ഹൈക്കിങ്ങിനും ഒക്കെ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ബാംഗ്ലൂരിന് ചുറ്റിലുമുണ്ട്. അതിലൊന്നാണ് മന്ദാരിഗിരി ഹിൽ. മന്ദാരഗിരി ബേട്ടാ എന്നും ബസഡി ബേട്ടായെന്നും അറിയപ്പെടുന്ന ഇവിടം ബാംഗ്ലൂരിലെ ഏകദിന യാത്രകളിൽ പരിഗണിക്കാൻ പറ്റിയ സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്നു ഏകദേശം 65 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മന്ദാരഗിഹി ഹിൽ അതിന്‍റെ ആംബിയൻസിനാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലരിന്റെ നഗരത്തിരക്കിൽ നിന്നും പെട്ടന്ന് നിശബ്ദത കയറിവന്നപോലെ തോന്നിക്കുന്ന ഇവിടുത്തെ പ്രകൃതിഭംഗിയാണെങ്കിലും ക്ഷേത്രങ്ങളും കുന്നും എല്ലാം ഒന്നിനൊന്ന് മനോഹരമായ കാഴ്ചയാണ്. ആദ്യം കാണാനുള്ളത് ഇവിടുത്തെ ഗുരു മന്ദിർ ആണ്. മയിൽപ്പീലിയുടെ രൂപസാദൃശ്യത്തിൽ 81 അടി ഉയത്തിലും 2400 ചതുരശ്രയടി വീതിയിലും നിർമ്മിച്ചിരിക്കുന്ന ഗുരു മന്ദിർ പീകോക്ക് ക്ഷേത്രം എന്നും അറിയപ്പെടുന്നു. മയിൽപ്പീലി പോലെ തന്നെയാണ് ക്ഷേത്രത്തിന്റെ പുറംചുവരുകൾ ചെയ്തിരിക്കുന്നത്. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരുടെ ചിത്രങ്ങളാണ് ഇതിനുള്ളിലുള്ളത്.

ത്രീഡി രൂപത്തിൽ തീർത്ഥങ്കരന്റെ ചിത്രങ്ങൾ ക്ഷേത്രത്തിനുള്ളിൽ കാണാൻ കഴിയും. വളരെ ശാന്തത അനുഭവപ്പെടുന്ന ഇതിനുള്ളിൽ ആളുകൾ ധ്യാനിക്കാനും സമയം കണ്ടെത്തുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഗുരുമന്ദിരം രാവിലെ 6:30 മുതല് 10:00 വരെയും വൈകുന്നേരം 3:30 മുതൽ 6:00 വരെയും തുറക്കുന്നു. ഇത് വാരാന്ത്യങ്ങളിൽ രാവിലെ 6:30 മുതൽ വൈകിട്ട് 6:00 വരെ തുറന്നിരിക്കും. മന്ദാരഗിഹി ഹിൽസിലേക്ക് ആണ് ഇനി അടുത്തതായി പോകേണ്ടത്. ഏകദേശം 450 പടി കയറി വേണം ഇതിനു മുകളിൽ എത്തുവാൻ. ഉരുണ്ടു കിടക്കുന്ന ഈ വലിയ കൽക്കുന്നിമു മുകളിലെത്തിയാൽ പ്രദേശത്തിന്റെ മനോഹരമായ കാഴ്ച കാണാം. നന്നായി കെട്ടിയ പടിയായതിനാൽ ആയാസമില്ലാതെ നടന്നാലും അര മണിക്കൂര്‍ ധാരാളം മതി മുകളിലെത്തുവാൻ. ജൈന്‍ ക്ഷേത്രങ്ങൾ, താഴ്വാരത്തിലെ കാഴ്ച തുടങ്ങിയവ ഇവിടെ കാണാം.

വൈകുന്നേരത്തോടു കൂടിയാണ് എത്തുന്നതെങ്കിൽ സൂര്യാസ്തമയം കൂടി കണ്ട് വരാം. താഴത്തെ മിദാല ലേക്കിന്റെ കാഴ്ചയും ഇവിടെ നിന്നാസ്വദിക്കാം. മുകളിലേക്ക് നടന്നു കയറാൻ കഴിയാത്തവർക്ക് താഴെ നിന്ന് ഓട്ടോ വിളിച്ച് പോകാനുള്ള സൗകര്യവുമുണ്ട്. മുകളിൽ കാത്തുനിന്ന് തിരികെ താഴെയെത്തിക്കുന്ന വിധത്തിലാണ് യാത്ര. മന്ദാരഗിരി ഹിൽസിൽ നിന്ന് താഴെയിറങ്ങിയാൽ വേണമെങ്കിൽ മിദാല ലേക്കിന്റെ കാഴ്ച കൂടി കാണാം. കുറച്ച് മീറ്റർ മാത്രം നടന്നു പോകാനുള്ള ദൂരമേ ഹിൽസിൽ നിന്നും ഇവിടേക്കുള്ളൂ. വൈകിട്ട് ഒരു ഡ്രൈവ് വരാനും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം കുറച്ച് സമയം ചെലവഴിക്കാനും പറ്റിയ സ്ഥലമാണിത്. ബാംഗ്ലൂരിൽ നിന്നും രണ്ട് മണിക്കൂർ യാത്ര മതി മന്ദാരഗിരിയിൽ എത്തുവാൻ. തുംകൂറിൽ നിന്നും ദേശീയപാത 75 വഴി 10 കിലോമീറ്റർ ദൂരമാണ് മന്ദാരഗിരി ഹിൽസിലേക്കുള്ളത്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള സമയമാണ് മന്ദാരഗിരി സന്ദർശിക്കാൻ പറ്റിയ സമയം. സൂര്യോദയമോ സൂര്യാസ്തമയമോ കാണാൻ കഴിയുന്ന വിധത്തിൽ ഇവിടേക്ക് വരുന്നതായിരിക്കും നല്ലത്. ഇവിടെ അധികം കടകളോ റസ്റ്റോറന്‍റുകളോ ഇല്ലാത്തതിനാൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതുന്നത് നല്ലതായിരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...

കലഞ്ഞൂർ – ഇളമണ്ണൂർ റോഡിൽ കുഴി ; ഭീതിയില്‍ ജനങ്ങള്‍

0
കലഞ്ഞൂർ : നിർമാണം അടുത്തസമയത്ത് പൂർത്തീകരിച്ച റോഡിൽ കൊടുംവളവിന് സമീപത്തായി രൂപപെട്ട...