മന്ദിരം കുത്തുകല്ലുങ്കൽപടിയിൽ ക്ഷേത്രത്തിൻ്റെ കാണിക്ക വഞ്ചിയിൽ കല്ലുപയോഗിച്ച് എറിഞ്ഞ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: മന്ദിരം കുത്തുകല്ലുങ്കൽപടിയിൽ മാനസിക വിഭ്രാന്തിയിൽ ഗുരുദേവ ക്ഷേത്രത്തിൻ്റെ കാണിക്ക വഞ്ചിയിൽ കല്ലുപയോഗിച്ച് എറിഞ്ഞ ഇതര സംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ഇയാളെ പിന്നീട് മല്ലപ്പള്ളിയിലെ ദിവ്യകാരുണ്യാശ്രമത്തിലേക്ക് മാറ്റി. കല്ലേറിൽ ഗുരുദേവക്ഷേത്രത്തിനു മുൻപിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ വഞ്ചിക്ക് കേടുപാടുണ്ടായി. ഇന്ന് ഉച്ചക്ക് 12.30 ന് ആയിരുന്നു ബ്ലോക്ക് പടിക്കും മന്ദിരം പടിക്കും ഇടയിലുളള കുത്തുകല്ലുങ്കൽപടിയിൽ നിന്നും മനസിക വിഭ്രാന്തിയുള്ള ഇതര സംസ്ഥാനക്കാരനെ പോലീസ് പിടികൂടിയത്. റോഡിൽ കൂടി നടന്നു വന്നയാൾ ആദ്യം ഇവിടുത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന യാത്രക്കാരിയുടെ നേരെ ആക്രമിക്കാന്‍ ചെന്നിരുന്നു.

സംഭവം കണ്ട നാട്ടുകാരനായ ഒരാളുടെ ഇടപെടലിനെ തുടർന്നാണ് ഇവര്‍ രക്ഷപെട്ടത്. തുടര്‍ന്ന് സമീപത്തെ ബേക്കറിയിലേക്ക് കയറാൻ തുടങ്ങിയ ഇയാളെ നാട്ടുകാര്‍ തടയുകയും ഉടൻ തന്നെ റോഡിൽകിടന്ന കല്ല് എടുത്ത് ഗുരുമന്ദിരത്തിൻ്റെ വഞ്ചിയിൽ എറിയുകയായിരുന്നു. കല്ല് എറിഞ്ഞ ശേഷം മുന്നോട്ട് പോയ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏല്പിക്കുകയായിരുന്നു. പോലീസിൻ്റെ നിരീക്ഷണത്തിലാണ് മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് മനസിലായത്. തുടർന്ന് പോലീസ് സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് ദിവ്യകാരുണ്യാശ്രമത്തിലേക്കു മാറ്റുകയായിരുന്നു. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാർ, സി.പി.ഓമാരായ സോജു, സലാം, ബിജു എന്നിവർ ചേർന്നാണ് ഇതര സംസ്ഥാനക്കാരനെ മല്ലപ്പള്ളിയിലെ ദിവ്യകാരുണ്യാശ്രമത്തിലെത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും ; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു

0
പാരിസ് : കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക...