മംഗളൂരു : മംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂറത്കല്‍ സ്വദേശിനിയും സിനിമ നടിയുമായ അനുശ്രീക്കെതിരെയും (33) പരാമര്‍ശം. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അനുശ്രീ മംഗളൂരു മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.
അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതിനുപുറമെ ലഹരിക്കടത്തിന് സഹായിച്ചിരുന്നുവെന്ന രണ്ടാംപ്രതി കിഷോര്‍ അമന് ഷെട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്.കിഷോര്‍ ഷെട്ടിയുടെ മൊഴി പ്രകാരം, അനുശ്രീ തെന്റ മുറിയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നുവെന്നും കിഷോറിനും തരുണിനുമൊപ്പം അനുശ്രീയും നിരവധി തവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ ചേര്‍ക്കപ്പെട്ട മൊഴിയിലുള്ളത്.
2007-08 വര്‍ഷത്തില്‍ ഒരു റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് തരുണിെന്റ മുറിയില്‍ അനുശ്രീയുടെ നൃത്ത പരിശീലനം നടത്തിയിരുന്നു. ആ സമയത്ത് അനുശ്രീ മയക്കുമരുന്ന് വാങ്ങി മുറിയിലേക്ക് കൊണ്ടുവരുകയായിരുന്നു പതിവ്. ഭക്ഷണത്തിനുമുമ്ബ് സ്വയം കഴിക്കുന്നതിനൊപ്പം നടി മറ്റുള്ളവര്‍ക്കും അത് നല്കാറുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.