മങ്ങാരം ഗവ.യു.പി.സ്ക്കൂൾ വാർഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം: മങ്ങാരം ഗവ.യു.പി.സ്ക്കൂളിന്റെ 82-ാംമത് വാർഷികാഘോഷം പ്രശസ്ത സിനിമ-സീരിയൽ നടനും മിമിക്രി കലാകാരനുമായ സാബു നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പോലീസ് അസിസ്റ്റൻ്റ് കമാൻഡൻ്റ് എസ്. ഷിയാസ് മുഖ്യാതിഥിയായിരുന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പന്തളം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കെ.ശ്രീകല ,അധ്യാപിക ടി.ലളിത എന്നിവർക്ക് പന്തളം നഗരസഭ കൗൺസിലർ സുനിതവേണു ഉപഹാരം നല്കി. വിദ്യാർത്ഥി പ്രതിഭകൾക്ക് മുർ ജില്ലാപഞ്ചായത്തംഗം എ. ഗിരിജ കുമാരി ടീച്ചർ ഉപഹാരം നല്കി.

വായന അസ്വാദന കുറിപ്പ് തയ്യാറാക്കൽ മത്സര വിജയികൾക്ക്
മങ്ങാരം ഗ്രാമീണ വായനശാല സെക്രട്ടറി കെ.ഡി.ശശിധരൻ ക്യാഷാവാർഡുകൾ വിതരണം ചെയ്തു. സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി വീണ ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് .എം.സി ചെയർമാൻ കെ.എച്ച് .ഷിജു, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് മുളമ്പുഴ, മാധ്യമപ്രവർത്തകൻ കെ.സി.ഗിരീഷ് കുമാർ, എസ്.അമീർ ജാൻ, ടി.എൻ.കൃഷ്ണ പിള്ള,കെ.സി.വിജയ മോഹൻ നായർ, രാജേഷ് പാറ്റൂർ, ഷിബിന ബഷീർ, സംജാ സുധീർ, കെ.ജി.ശശിധരൻ ,വിഭു നാരായണൻ, ലക്ഷമി ചന്ദ്രൻ,ഭഗത് ലാൽ
എന്നിവർ സംസാരിച്ചു. സ്ക്കൂള്‍ പ്രഥമാധ്യാപിക ജിജി റാണി സ്വാഗതവും നിഷ എസ് റഹ്മാൻ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...