മംഗളൂരു : മംഗളൂരു സ്ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുക്കും. കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വെച്ച് പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സംഭവത്തിന്‍റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ടെന്ന് പോലീസ് പറയുന്നു.
എന്നാല്‍ എന്‍.ഐ.എ സംഘം നേരത്തെ തന്നെ മംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് പോലീസ് അന്വേഷണത്തിന് സഹായം നല്‍കുന്നുണ്ട്. കര്‍ണാടക നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിറക്കും. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്ന ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയെ സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മംഗളൂരു സ്‌ഫോടനക്കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപിയും വ്യക്തമാക്കി. ഷാരിക്കിന്‍റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു. സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതേസമയം കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും .സ്ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിക്കും.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.