Friday, March 14, 2025 9:45 pm

കാപ്പന്റെ മുന്നണി പ്രവേശനത്തിന് ഇടങ്കോലിടുന്ന മുല്ലപ്പള്ളിയുടെ നടപടിയില്‍ പരക്കെ അമര്‍ഷം

For full experience, Download our mobile application:
Get it on Google Play

പാല : പാല സീറ്റിന്റെ  പേരില്‍ എല്‍ഡിഎഫ് വിട്ട് യു‍‍ഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രമിച്ച മാണി സി കാപ്പന് അവിടെ വേണ്ടത്രെ പരിഗണന കിട്ടിയില്ല. എല്‍ഡിഎഫ് വിട്ട് വരുവാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസും  യു‍ഡിഎഫും മാണി സി കാപ്പനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മാണി സി കാപ്പനെ യുഡിഎഫിലേക്ക്‌ സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു കഴിഞ്ഞു. മാണി സി കാപ്പനൊപ്പം എന്‍സിപിയില്‍ നിന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്നും ആരും പോയില്ല.

കഴിഞ്ഞ ദിവസം മാണി സി കാപ്പന്റെ  നേതൃത്വത്തില്‍ എന്‍സിപി കേരള രൂപീകരിച്ചിരുന്നു. പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകകക്ഷിയാകാമെന്നാണ് കരുതിയിരുന്നത്. പാല കൂടാതെ രണ്ടു സീറ്റു കൂടി തരപ്പെടുത്താമെന്ന കണക്കുകൂട്ടലും വൃഥാവിലായിരിക്കുന്നു. കാപ്പനെ ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി ഇതിനിടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഘടകകക്ഷിയായി യുഡിഎഫിൽ ചേരുമെന്നാണ്‌ കാപ്പൻ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ എല്‍ജെഡിയുടെ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. കെ മുരളീധരന്‍ ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഉള്‍പ്പെടെ ബഹിഷ്കകരിക്കുന്നതിനെപ്പററി മാധ്യമപ്രവര‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണ്‌.

മുല്ലപ്പള്ളിയുടെ നടപടിയില്‍ പരക്കെ അമര്‍ഷം പുകയുന്നുണ്ട്. വിളിച്ചുണര്‍ത്തിയിട്ട് ഊണില്ലെന്ന് പറയുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും നേതാക്കള്‍ പറയുന്നു. ഐക്യത്തോടെ പോയാല്‍ പോലും തെരഞ്ഞെടുപ്പ് അത്ര ഈസിയായി ജയിച്ചുവരാന്‍ പറ്റില്ലെന്നിരിക്കെ മുല്ലപ്പള്ളിയുടെ ഇത്തരം നടപടികള്‍ യു.ഡി.എഫിന് മൊത്തത്തില്‍ ക്ഷീണമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ പഞ്ചായത്ത് 13-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം നടത്തി

0
കൊടുമൺ : ഗാന്ധിയൻ സന്ദേശങ്ങൾക്ക് കാലികമായ പ്രസക്തി ഏറി വരുന്ന സാഹചര്യത്തിൽ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ദേശീയ ഉപഭോക്ത്യ അവകാശദിനം നാളെ (15) പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ജി ബിന്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി ബിന്നുകളുടെ...