കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം

For full experience, Download our mobile application:
Get it on Google Play

വയ്യാറ്റുപുഴ : കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വയ്യാറ്റുപുഴയില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട വിളയായ കോലിഞ്ചിയെ കാര്‍ഷികവിളയായി അംഗീകരിക്കണമെന്നുളള കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലുകള്‍ ഈ പദ്ധതി സാക്ഷാത്കരിക്കുവാന്‍ ഗുണകരമായി.

ഇതോടൊപ്പം കോലിഞ്ചി സംഭരണ വിതരണ കേന്ദ്രവും ഭൗമസൂചിക രജിസ്ട്രേഷനുളള നടപടികളും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കുളത്തുങ്കല്‍, ജോബി ടി ഈശോ, ജനപ്രതിനിധികളായ രവികല എബി, ഷിജി മോഹന്‍, നിഷ, കണ്‍സോര്‍ഷ്യം ഭാരവാഹികളായ എസ്.ഹരിദാസ്, കെ.ജി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ ഓഫീസര്‍ മാത്യു എബ്രഹാം സ്വാഗതവും സെക്രട്ടറി ടി.എ രാജു നന്ദിയും രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...