പാലാ: അവസരവാദിയും ചതിയനുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. അവസരവാദികളെ പാലാക്കാര്‍ക്ക് അറിയാമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മാണി സി കാപ്പനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. കാപ്പന്‍ ഇടത് മുന്നണിയെയും എന്‍സിപിയെയും വഞ്ചിച്ചെന്ന് പിണറായി ആരോപിച്ചു. അവസരവാദികള്‍ക്ക് എല്ലാകാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കാപ്പന്റെ മികവല്ല പാലായിലെ ജയത്തിന് കാരണം. ഇടത് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലാണ് ജയിക്കാനായത്. വഞ്ചനക്ക് ശരിയായ മറുപടി നല്‍കണമെന്നും അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് പറഞ്ഞ് പലരും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുമ്പോഴാണ് ഒരാള്‍ മികവ് കാണിക്കാന്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതെന്നും കാപ്പനെ പരിഹസിച്ച് പിണറായി വിജയന്‍ പറഞ്ഞിരുന്നു.