മാണിക്ക് സര്‍ക്കാരിന്‍റെ ത്രിപുരയില്‍ മാത്രമല്ല ഇങ്ങ് പത്തനംതിട്ടയിലും ഉണ്ട് സഖ്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം-കോണ്‍ഗ്രസ് സഖ്യം പത്തനംതിട്ടയില്‍. മാരാമണ്‍ കണ്‍വന്‍ഷന് ആതിഥ്യമരുളുന്ന തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണം പിടിക്കാനാണ് ഇരുകൂട്ടരും ഒരുപാത്രത്തില്‍ ഉണ്ണുന്നത്. ഭരണ സമിതിക്കെതിരേ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് കൊടുത്തിരിക്കുകയാണ് ഡിസിസി പ്രസിഡന്റ്.

തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിമതനും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് വിമതയുമാണ്. കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിലാണ് ഇവര്‍ അധികാരത്തിലേറിയത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ഒഴിഞ്ഞ് കോണ്‍ഗ്രസുകാരനെ പ്രസിഡന്റാക്കാമെന്ന ധാരണ പാലിക്കാത്തതിന്‍റെ പേരിലാണ് ഇപ്പോള്‍ സിപിഎം കൊണ്ടു വന്ന അവിശ്വാസത്തിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയാറായിക്കുന്നത് .

ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. സ്വതന്ത്രരും റിബലും ഒക്കെ ചേര്‍ന്നാണ് ഭരണം. 13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-5, കോണ്‍ഗ്രസ്- 3, ബിജെപി-3, സ്വതന്ത്രര്‍- 2 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ രണ്ട് സ്വതന്ത്രാംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപി ആണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കുന്നത്. ഇടത് പക്ഷത്തിനാകട്ടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയും. ഇവര്‍ ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസും ബിജെപിയും മാറി നിന്നു. പ്രമേയം പരാജയപ്പെടുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം നാളെ പരിഗണിക്കും. രാവിലെ 10. 30 ന് പ്രസിഡന്റി നും ഉച്ചയ്ക്ക് 12.30 ന് വൈസ് പ്രസിഡന്റിനും എതിരേയുള്ള പ്രമേയം ചര്‍ച്ചക്കെടുക്കുവാന്‍ വരണാധികാരിയായ കോയിപ്പുറം ബിഡിഓ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ബിജെ പി  പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവും പാടില്ലെന്ന കെപിസിസി നിലപാട് പാലിച്ച് പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാന്‍ ഡിസിസി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഇതോടെ അവിശ്വാസം പാസാകുമെന്ന നിലയിലാണ് കാര്യങ്ങള്‍. എന്നാല്‍ ചിലര്‍ നിലവിലെ ഭരണത്തെ സഹായിക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടെന്നു സൂചനയുണ്ട്.

പ്രമേയം പാസായി പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായാല്‍ അടുത്ത പ്രസിഡന്റാകാന്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അടിക്കും. സിപിഎമ്മില്‍ നിന്ന് കോയിപ്രം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാറും കോണ്‍ഗ്രസില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാമചന്ദ്രന്‍ നായരുമാണ് പ്രസിഡന്റാകാന്‍ ഒരുങ്ങുന്നത്. ആദ്യം ഭരണം താഴെപ്പോകട്ടെ പിന്നീട് പ്രസിഡന്റിന്‍റെ കാര്യം തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇതിന് മുന്‍പ് ഒരു തവണ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നിരുന്നു. പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി യുമായുള്ള പരോക്ഷ ബന്ധം പോലും ദോഷം ചെയ്യുമെന്ന നേതൃത്വത്തിന്‍റെ നിലപാടാണ് അവിശ്വാസത്തെ ആനുകൂലിക്കാന്‍ ഇപ്പൊള്‍ വിപ്പ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതല്ല നിലവിലെ ഡിസിസി പ്രസിഡന്റിന് കീഴില്‍ ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും കോണ്‍ഗ്രസിന് ഭരണം പോയിരുന്നുവെന്നും ഒരെണ്ണമെങ്കിലും തിരിച്ചു പിടിച്ച് മേനി നടിക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

അവിശ്വാസത്തെ അനുകൂലിക്കുമെങ്കിലും തുടര്‍ന്ന് വരുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അവിശ്വാസം വിജയിച്ചാല്‍ സാഹചര്യം അനുസരിച്ച് നിലപാടെടുക്കാനാണ് ഇടത് വലത് മുന്നണികളുടെ തീരുമാനം. എല്ലാവര്‍ക്കും പാര്‍ട്ടി നേതൃത്വങ്ങള്‍ വിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതികളുടെ കാലത്തും തോട്ടപ്പുഴശേരിയില്‍ നിരവധി തവണ ഭരണ മാറ്റം ഉണ്ടായിട്ടുണ്ട്.

അതേസമയം എല്‍.ഡിഎഫിന്‍റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്കിന്‍റെ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രസിഡന്റ് ഡോ. സജി ചാക്കോ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത്. ഇതേ രീതി അടൂരില്‍ മറ്റൊരു ഡിസിസി ജനറല്‍ സെക്രട്ടറി ഏഴംകുളം അജുവും പിന്തുടര്‍ന്നിരുന്നു. ഡോ. സജി ചാക്കോയെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. ഏഴംകുളം അജുവിനെ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും തിരിച്ചെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...