തിരുവനന്തപുരം : വ്യാജമദ്യ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍മോചിതനായി. 22 വര്‍ഷത്തെ തടവിന് ശേഷമാണ് തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് മണിച്ചന്‍ മോചിതനായത്. 2000 ഒക്ടോബര്‍ 21നായിരുന്നു വ്യാജമദ്യ ദുരന്തം നടന്നത്. അതേ ദിവസം തന്നെ മണിച്ചന്‍ ജയില്‍ മോചിതനായി. പിഴത്തുക അടയ്ക്കാതെ തന്നെ മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
31 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യദുരന്തക്കേസിലെ ഏഴാം പ്രതിയാണ് മണിച്ചൻ. 22 വർഷമായി മണിച്ചൻ ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ 30, 45000 രൂപ കെട്ടിവെയ്ക്കാത്തതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മണിച്ചന്‍റെ ജയിൽ മോചനത്ത് 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടയ്ക്കാത്തതിന്‍റെ പേരിൽ ഒരാളെ അന്തമായി തടവിൽ വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
22 വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യദുരന്തക്കേസിൽ ഇരകൾക്ക് കൈമാറുമെന്നാണ് സർക്കാർ അറിയിത്തത്. ശിക്ഷാ ഇളവ് നൽകിയെങ്കിലും പിഴത്തുക അടക്കാനാകാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയായിരുന്നു.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്‍റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കിയത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ്. ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരിയിലേക്ക് മാറ്റിയത്.
2000ത്തിലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിൽ 31 പേർ മരിച്ചിരുന്നു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷ സ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.