രക്തത്തിന് പകരം ജ്യൂസ് കയറ്റി രോഗി മരിച്ച സംഭവം : അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടര്‍ന്ന് ഡെങ്കിപ്പനിയായിരുന്ന  രോഗി മരിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്‍ററില്‍ നിന്ന് പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് മുപ്പത്തിരണ്ടുകാരനായ രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇങ്ങനെ നല്‍കിയ ബാഗ് ഒരെണ്ണം ഉപയോഗിച്ചതിനു പിന്നാലെയാണ് രോഗിയുടെ അവസ്ഥ മോശമായത്. ഇതേത്തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു രോഗിയെ മാറ്റി. ഇയാള്‍ മരിക്കുകയും ചെയ്തു.

അവിടെവെച്ചാണ് ഇതു വ്യാജ രക്തബാഗ് ആണെന്നും ഇതിനുള്ളില്‍ രാസഘടകങ്ങളും മുസമ്പി ജ്യൂസ് പോലുള്ള എന്തോ ആണെന്നും വ്യക്തമായത്. സാംപിള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് വരുന്നതുവരെ ആശുപത്രി അടച്ചിടുമെന്ന് പ്രയാഗ്‌രാജിന്‍റെ അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പ്ലേറ്റ്‌ലെറ്റ് ബാഗ് കുടുംബം തന്നെ സംഘടിപ്പിച്ചതാണെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ക്ക്.

രോഗിയുടെ പ്ലേറ്റ്‌ലെറ്റ് നില 17,000ലേക്കു താഴ്ന്നപ്പോള്‍ രക്തം സംഘടിപ്പിക്കാന്‍ കുടുംബത്തോടു നിര്‍ദേശിച്ചെന്നാണ് ആശുപത്രിയുടെ നിലപാട്. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകളാണ് അവര്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് കയറ്റിയപ്പോള്‍ രോഗിയുടെ നില വഷളായി. അതോടെ രക്തം കയറ്റുന്നത് നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...