നാടകീയ രംഗങ്ങൾക്ക് തിരശീല : മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ബിരേൻ സിംഗ്

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമെന്ന ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മുഖ്യമന്ത്രയുടെ രാജിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ രാജി കത്ത് വലിച്ചുകീറി ബിരേന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് മുഖ്യന്റെ പിന്മാറ്റം.

മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ക്രമസമാധാന നില കൂടുതല്‍ വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതായി ബിരേന്‍ സിംഗ് പ്രഖ്യാപിച്ചത്. നേരത്തെ, മണിപ്പൂര്‍ മുഖ്യമന്ത്രിയോട് രാജിവെക്കണമെന്നും അല്ലെങ്കില്‍ കേന്ദ്രം ഇടപെട്ട് അധികാരം ഏറ്റെടുക്കുമെന്നും പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിനും രാജ്ഭവനും പുറത്ത് തടിച്ചുകൂടുകയും ബിരേന്‍ സിംഗിനോട് രാജിവെക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...