ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ ജിരിബാം മേഖലയിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിനുശേഷം ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള കുന്നുകളിൽ മെയ്തേയ്-കുക്കി സമുദായങ്ങളിലെ സായുധരായ ആളുകൾ തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു. വെടിവെപ്പിൽ ആയുധധാരികളായ നാല് പേരും ഉറങ്ങുന്നതിനിടെ ഒരാളും കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ചു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്നയാളെ തീവ്രവാദികൾ ഉറക്കത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ആദിവാസി സംഘടനയായ തദ്ദേശീയ ഗോത്ര സംരക്ഷണ സമിതി (ഫെർസാൾ, ജിരിബാം) സംഭവത്തിൽ പങ്കില്ലെന്ന് അറിയിച്ചു. ആഗസ്റ്റ് ഒന്നിന് മെയ്തേയ്-കുക്കികളും അടക്കം വിവിധ സമുദായ പ്രതിനിധികൾ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും സംഘർഷം തടയുന്നതിനും ധാരണയിലെത്തിയിട്ടും പുതിയ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചത് സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മേയ് മുതൽ നടക്കുന്ന വംശീയ അക്രമത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1