ഇംഫാൽ: ഇനിയും ശമിക്കാതെ മണിപ്പൂർ കലാപം രണ്ടു മാസം പിന്നിടുമ്പോൾ സമാധാനത്തിനും പ്രതിരോധത്തിനുമായി സ്ത്രീകൾ തെരുവിലേക്കിറങ്ങുന്നു. ആയിരക്കണക്കിന് മെയ്തെയ് വനികളാണ് വീടും ജോലിയും ഉപേക്ഷിച്ച്, പ്രതിഷേധത്തിനും, സ്വന്തം വിഭാഗത്തിലെ അക്രമികളെ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കടത്താനും മുൻനിരയിലുള്ളത്. മനോരമ ദേവി ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ടപ്പോൾ നഗ്നരായി തെരുവിലിറങ്ങിയ മണിപ്പൂർ സത്രീകൾ അതേ വീറോടെയാണ് ഇന്നും നിൽക്കുന്നത് അശാന്തി പടരുടെ മണിപ്പൂരിലെ തെരുവുകൾ സ്ത്രീകളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. താഴ്വരകളെ കുന്നുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ മെയ്തെയ് ഇമമാർ എന്ന് വിളിക്കുന്ന വനികളുടെ കണ്ണുകളെ വെട്ടിച്ച് പോകാൻ സൈന്യത്തിന് പോലുമാകുന്നില്ല.
വാഹനങ്ങൾ തടഞ്ഞ് എന്ത് സാധനം , എവിടേക്ക് പോകുന്നു എന്നെല്ലാം സൈന്യത്തിനോട് പോലും ചോദിക്കുന്നു. കേന്ദ്രസർക്കാർ സമാധനത്തിലേക്ക് മണിപ്പൂരിനെ കൊണ്ടുവരണമന്നും സമരരംഗത്തുള്ളവർ. കുക്കി വിഭാഗത്തിന്റെ തോക്കുകൾ പിടിച്ചെടുത്ത് സമാധാനം ആവശ്യപ്പെടുമ്പോഴും സ്വന്ത വിഭാഗത്തിൻെ തെറ്റായ നീക്കങ്ങൾക്കും മെയ്തേയ് വനിതകളുടെ പിൻതുണയുണ്ട്. 19 വർഷങ്ങൾക്ക് മുൻപ് മനോരമ ദേവി കൊല്ലപ്പട്ടപ്പോഴും സൈന്യത്തിന്റെ പ്രത്യേക അധികാരമായ അഫ്സ എടുത്തുകളയമെന്ന് ആവശ്യപ്പെട്ടും മുദ്രാക്യം മുഴക്കിയ അതേ വീര്യമാണ് ഇന്നും മണിപ്പൂരി സ്ത്രീകൾക്കുള്ളത് . ഇതൊക്കെയാണെങ്കിലും അറുപത് അംഗ മണിപ്പൂർ നിയമസഭയിൽ ആകെയുള്ളത് 5 വനികൾ മാത്രമാണ്.