മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ട – അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

റാന്നി: മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ടയാണെന്നും ആഭ്യന്തര കലാപ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന അവിടെ സമാധാനം നിലനിര്‍ത്താന്‍ കേന്ദ്രം തയ്യാറാവണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. മണിപ്പൂരിനെ കലാപത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷപാത പരമായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ മാറ്റുന്നതിന് ബിജെപി നേതൃത്വവും പ്രാധാനമന്ത്രിയും തയ്യാറാകണം. രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്തതിലൂടെ രാജ്യം ലോകത്തിനു മുന്‍പില്‍ തലകുനിക്കേണ്ടി വരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര്‍ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എസ് ഹരിദാസ്, ഫാ റോയി മാത്യു കോറെപ്പിസ്‌കോപ്പ, ജോര്‍ജ് എബ്രഹാം, സിറാജ് ചുങ്കപ്പാറ, റെജി കൈതവന, ടി എന്‍ ശിവന്‍കുട്ടി, ഒ.ടി ജേക്കബ്, ബിനു തെള്ളിയില്‍, സന്തോഷ് കെ ചാണ്ടി, കെ.എസ് ഗോപി, അനീഷ് ചുങ്കപ്പാറ, എം.വി പ്രസന്നകുമാര്‍, കെ.കെ സുരേന്ദ്രന്‍, ബിനോയ് കുര്യാക്കോസ്, ഫാ. എ.എസ് ബിജു എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം : പിതാവും മകളും മരിച്ചു ; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

0
കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന്...

തെരഞ്ഞെടുപ്പ് തോൽവി : നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണം ; സിപിഎം കേന്ദ്ര കമ്മിറ്റി...

0
ദില്ലി: തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്തം മാത്രമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം....

ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയിൽ

0
ലക്നൗ: ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക...

അയോധ്യ സംഭാവനക്കൊള്ള : അപലപിച്ച് RSS ; ഭാവിയിൽ ആവർത്തിക്കില്ലെന്ന് ട്രസ്റ്റ് ഉറപ്പാക്കണം

0
ബെംഗളൂരു : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയെ ആർ.എസ്.എസ്. അഖിലഭാരത പ്രാന്തപ്രചാരക് സമ്മേളനം...