കൊഹിമ: നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടു തീ വ്യാപിക്കുന്നു. ഇത് നിയന്ത്രിക്കാനായി മണിപ്പൂര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി. നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയിലെ താഴ്‌വര മേഖലയായ സുകോയില്‍ നിന്നാരംഭിച്ച കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
ചൊവ്വാഴ്ച മുതലാണ് സുകോവില്‍ കാട്ടു തീ ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആകാശനിരീക്ഷണം നടത്തിയിരുന്നു. വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയെന്നും ബിരേന്‍ സിങ് അറിയിച്ചു.