മുറിഞ്ഞകൽ : പോക്സോ കേസിൽ കൂടല്‍ പോലീസ് പ്രതിയാക്കിയ മനീഷ് മുറിഞ്ഞകല്‍ നിരപരാധിയെന്ന് കണ്ടതിനെത്തുടര്‍ന്ന് കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് വാട്സാപ്പ് മുഖാന്തിരം അസഭ്യമായ സന്ദേശമയച്ചെന്നു അരോപിച്ച് കൂടൽ പോലീസാണ് കേസ് ചാർജ് ചെയ്തത്. 2022 മാര്‍ച്ച് 14 ന് പോലീസ് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവും നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്നു മനീഷ് മുറിഞ്ഞകല്‍. ഈ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആരോ ഉപയോഗിച്ചതാണെന്നും അന്നേ ജനസംസാരം ഉണ്ടായിരുന്നു.
പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി കേസ് എടുത്തതോടെ ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. എതിര്‍ ചേരിയിലുള്ള രാഷ്ട്രീയക്കാര്‍ മനീഷിനെതിരെയുള്ള വാര്‍ത്തക്ക് സോഷ്യല്‍ മീഡിയായിലൂടെ വലിയ പ്രചാരം നല്‍കി. എന്നാല്‍ ഇദ്ദേഹത്തെ അറിയുന്നവര്‍ ആരുംതന്നെ ഇത് വിശ്വസിച്ചിരുന്നില്ല. കടുത്ത മാനസിക വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നെങ്കിലും കോടതിയില്‍ സത്യം തെളിഞ്ഞെന്നും വിധി തനിക്കും കുടുംബത്തിനും ഏറെ ആശ്വാസമാണെന്നും മനീഷ് പറഞ്ഞു. പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ ആണ് വിധി പ്രസ്താവിച്ചത്. പ്രതിഭാഗത്തിനു വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. വി. സുകു ഹാജരായി.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k