എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിതശൈലിയിലുണ്ടായ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജങ്ക്ഫുഡും മാംസാഹാരവുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ മികച്ച പരിചരണം ഉറപ്പുവരുത്തുവാനും രോഗ പ്രതിരോധം ശക്തിപ്പെടുത്തുവാനും ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറിയ കാലഘട്ടത്തില്‍ സങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുവാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗാസ്‌ട്രോ ഇന്റെസ്‌റ്റൈനല്‍ എന്‍ഡോ സര്‍ജന്‍സിന്റെ മുന്‍ പ്രസിഡന്റ് ഡോ. അഭയ് ദാല്‍വി പറഞ്ഞു. നൂതന ചികിത്സാ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇതിലൂടെ മികവാര്‍ന്ന രോഗീപരിചരണം ഉറപ്പുവരുത്തുവാനും യുവതലമുറയിലെ കാന്‍സര്‍ സര്‍ജന്മാര്‍ കാണിക്കുന്ന താത്പര്യം അഭിനന്ദാര്‍ഹമാണെന്ന് അദ്ദഹം വ്യക്തമാക്കി. സമാപന ചടങ്ങിനോട് അനുബന്ധിച്ച് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകി വരുന്ന ഏകലവ്യ പുരസ്കാരവും സമ്മാനിച്ചു.

ലാപ റോസ്കോപ്പി സർജറിയിൽ മികവ് പുലർത്തുന്നവർക്ക് നൽകി വരുന്ന അവാർഡിന് ഡോ. സുജാത സായ് അർഹയായി. സ്വർണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാംഗ്ലൂർ കിഡ്വായ് ആശുപത്രിയിലെ ലാപറോസ്കോപ്പി വിദഗ്ദ്ധയായ പുരസ്കാര ജേതാവ് പൂനെ സ്വദേശിയാണ്. സ്വർണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം. സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ബൈജു സേനാധിപൻ ഡോ. സുജാതയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ചു. ഡോ. ആദർശ് ചൗധരി, ഡോ. പവനിന്ദ്ര ലാൽ, ഡോ. രാജ കലയരശൻ, ഡോ. അഭയ് ദാൽവി, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകളിലായി കൊച്ചി അമൃത ആശുപത്രി ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീര്‍ ഒ.വി തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നാന്നൂറിലധികം കാൻസർ സർജറി വിദഗ്ദ്ധന്മാർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...